കൊച്ചി : ആലുവയിൽ 35 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ.പുലർച്ചെ രണ്ടിന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.ഇതിന് മുൻപും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത് .
