Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് വില്ലേജ് ഓഫീസുകള്‍  സ്മാര്‍ട്ട് ആകുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ആകുന്നതിൻ്റെ  ഭാഗമായി ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ ഇന്ന്  നിര്‍വഹിക്കും.

കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാവിലെ 11.30 ന് നടക്കും.  ഉച്ചയ്ക്ക് രണ്ടിന് ചെറുകോല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 3.30 ന് ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയ ഹാളില്‍ നടക്കുന്ന ചേത്തക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 19/04/2024 Nirmal NR 376

1st Prize Rs.7,000,000/- NK 278421 (IRINJALAKKUDA) Consolation Prize Rs.8,000/- NA 278421 NB 278421 NC 278421 ND 278421 NE 278421 NF 278421 NG 278421 NH 278421 NJ 278421...

ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

പത്തനംതിട്ട : കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായ പ്രതിമ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനാഛാദനം ചെയ്തു. ഗ്രാനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില്‍ പച്ചപുല്‍തകിടിയും ചെടികളും...
- Advertisment -

Most Popular

- Advertisement -