Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുമ്പോളി പള്ളിപ്പെരുന്നാൾ:...

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ ആഘോഷം. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും . നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും നടപടി സ്വീകരിക്കും.

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. കെഎസ്ആർടിസി പ്രധാന ദിവസങ്ങൾ ഉൾപ്പെടെ അധിക സർവീസ് നടത്തും. ആരോഗ്യവകുപ്പ് മെഡിക്കൽ എയിഡ്പോസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഹരിത ഘട്ടങ്ങൾ പാലിച്ചുകൊണ്ട് തിരുനാൾ നടത്തിപ്പിന് ശുചിത്വമിഷന്റെ സഹായം ലഭ്യമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കും.ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ക്രമീകരണങ്ങൾ ഒഴുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂര്യാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തു സൂര്യാഘാതമേറ്റ് വീണ്ടും മരണങ്ങൾ. കോഴിക്കോട് പന്നിയങ്കരയിൽ പെയിന്റിങ് തൊഴിലാളിയായ വിജേഷ് സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ മരണം സംഭവിച്ചു. മലപ്പുറം...

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -