Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiതൂണേരി ഷിബിൻ...

തൂണേരി ഷിബിൻ വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ  പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ അഞ്ച് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു.

2015 ജനുവരി 22നാണു ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബി(19) നെ മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 17 പ്രതികളുണ്ടായിരുന്ന കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ മുഴുവൻ പ്രതികളേയും വിചാരണകോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിനെ തുടർന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളിൽ എട്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ വീട്ടിൽ വച്ച് നടന്ന പ്രസവത്തിൽ നവജാതശിശു മരിച്ചു

ഇടുക്കി : ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ നടന്ന പ്രസവത്തിൽ നവജാത ശിശു മരിച്ചു. ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൺ തയ്യാറായില്ലന്നാണ് ആരോപണം. സംഭവമറിഞ്ഞ്...

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ...
- Advertisment -

Most Popular

- Advertisement -