വയനാട് : വയനാട്ടിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു.മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. കയ്യിൽ കടുവ മാന്തുകയായിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്.