Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമന്നൻകരച്ചിറയിൽ ടിപ്പർ...

മന്നൻകരച്ചിറയിൽ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു: മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ വേസ്റ്റ്  കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട് 6.20 ന് ആയിരുന്നു സംഭവം. ഇന്റർലോക്കിന്റെ വേസ്റ്റുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ആഞ്ഞിലിത്താനം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിശാന്ത്, നകുലൻ, വിഷ്ണു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനത്തിന് ഉള്ളിൽ നിന്നും  മൂവരെയും പുറത്തെടുത്തു. തിരുവല്ല പോലിസും അഗ്നി രക്ഷസേന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ ഗോശാലകൃഷ്ണ ജലോത്സവം നടന്നു

തിരുവല്ല : അറുപത്തൊന്നാം തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷപൂർവ്വം മുറിയായ്ക്കര നെട്ടായത്തിൽ നടന്നു. നറുക്ക് കിട്ടിയ കീഴ് വന്മഴി പള്ളിയോടത്തിൽ ഭഗവാൻ്റെ തിടമ്പ് ഏറ്റി അടിച്ചിക്കാവ് കടവു വരെ ഘോഷയാത്ര നടത്തി...

പേവിഷ ബാധ : പ്രത്യേകം ശ്രദ്ധിക്കണം

പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ,...
- Advertisment -

Most Popular

- Advertisement -