പൂനെ : രാജ്യം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു .ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. പൂനെയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായ പരേഡില്‍ അണിനിരക്കും.വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും നടക്കും.നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും.മൂന്നാം തവണയാണ് ഡൽഹിക്ക് പുറത്ത് കരസേന ദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.