Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യന്‍കാളി ജന്‍‌മദിനം...

അയ്യന്‍കാളി ജന്‍‌മദിനം ഇന്ന്

തിരുവനന്തപുരം : നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജന്‍‌മദിനം ഇന്ന്. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്.പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.

തിരുവിതാംകൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു.ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്.

അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു.

നാൽപതു വയസു മുതൽ രോഗബാധിതനായിട്ടും അദ്ദേഹം തന്റെ സമുദായത്തിനായി അക്ഷീണം പ്രവർത്തിച്ചു . 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. 1941 ജൂൺ 18ന് അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ അധ:സ്ഥിതർക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങൾ അദ്ദേഹത്തിനു് ചെയ്യാൻ കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുൻഗാമിയാണ് അയ്യൻകാളി.

വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ വിവിധ പരിപാടികളോടെ ജയന്തി ആഘോഷിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകിയത് 670 കോടി...

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : ഭാഷയുടെ ഉൽഭവവും ചരിത്രവും മനസ്സിലാക്കാൻ അകപ്പൊരുൾ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിലേക്ക് പത്തൊമ്പത് പേരടങ്ങുന്ന സംഘം സന്ദർശനം നടത്തി. പ്രൊഫ എ.ടി. ളാത്തറ, വിമൽ കുമാർ, ജോസ്...
- Advertisment -

Most Popular

- Advertisement -