Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ  കക്കൂസ്...

കുറ്റൂരിൽ  കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ

തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ   കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ.  കുറ്റൂർ  സഹകരണ ബാങ്കിനു  സമിപം കഴിഞ്ഞ രാത്രിയുടെ മറവിലാണ്  കക്കുസ് മാലിന്യം  തള്ളിയിരിക്കുന്നത്. ആയൂർവേദ ഡിസ്പെൻസറിയും,  നിരവധി തട്ടുകടകളും പ്രവർത്തിക്കുന്ന  കവലയ്ക്ക് സമീപമാണ് സംഭവം. ഇത് കാരണം  പ്രദേശവാസികൾക്ക്  മൂക്ക് പൊത്താതെ ഇതുവഴി കടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായി.

തിരുവല്ല ബൈപാസിൻ്റെ വശത്തും മാലിന്യം തള്ളിയിട്ടുണ്ട്. കുറ്റൂരിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യത്തിൽ  കരിഓയിൽ കലർത്തിയ നിലയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

മുൻ കാലങ്ങളിൽ കുറ്റൂർ തലയാർ കേന്ദ്രീകരിച്ചായിരുന്നു മാലിന്യം തള്ളിയിരുന്നത് പിന്നിട് പ്രദേശത്ത് സി സി ടി വി ക്യാമറ ഉൾപ്പെടെയുള്ള സംവിധാനം വന്നതോടെ കഴിഞ്ഞ കുറേ നാളുകളായി കുറഞ്ഞിരിക്കുക ആയിരുന്നു. സംഭവത്തെ തുടർന്ന് പഞ്ചായത്തിലും പോലീസിലും പരാതി നൽകിയതായി വാർഡ് അംഗം ശ്രീവല്ലഭൻ നായർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി ഡ്രെെവിങ് സ്കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു .കെഎ സ് ആർടിസി സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി...

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ്...
- Advertisment -

Most Popular

- Advertisement -