Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKollamമൂർഖൻ പാമ്പിനെ...

മൂർഖൻ പാമ്പിനെ വരുതിയിലാക്കി ടോവിനോ തോമസ് : സർപ്പ ടീമിന്റെ അംബാസിഡർ ആയി നടൻ

കൊല്ലം : വനം വകുപ്പിന്റെ ‘സർപ്പ’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ അപകടകരമായി എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നടൻ ടോവിനോ തോമസ് പങ്കാളിയായി വനം വകുപ്പിൻ്റെ വിദഗ്ധ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിൻ്റെ ഭാഗമായി മൂർഖനെ സുരക്ഷിതമായി പിടികൂടി ബാഗിലാക്കി ടോവിനോ വനം വകുപ്പിന് കൈമാറി.

കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതിൽ “സർപ്പ” മൊബൈൽ ആപ്ളിക്കേഷൻ മുഖേനയുള്ള പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ അപകടകരമായി കണ്ടെത്തുന്ന പക്ഷം സർപ്പ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഏറ്റവും അടുത്തുള്ള റെസ്ക്യൂ വിദഗ്ധനെ ആർക്കും ബന്ധപ്പെടാവുന്നതാണ്. കേരളത്തിൽ ഇപ്രകാരം മൂവായിരത്തിൽ അധികം വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികൾ നിലവിലുണ്ട്. വനം വകുപ്പിലെ സാമൂഹ്യ വന വത്കരണ വിഭാഗം മുഖേനയാണ് ഓരോ ജില്ലയിലും പരിശീലനം നൽകി വരുന്നത്.

വനങ്ങളുടെയും, വന്യ ജീവികളുടെയും പ്രധാന്യം മനസ്സിലാക്കുവാനും വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച ടോവിനോ വനം വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളിലും പങ്കാളിയാകുകയും വകുപ്പിന്റെ അംബാസിഡർ ആകുകയും ചെയ്യും.കേരളത്തിലെ വിവിധ വനപ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുകയും വിവിധ വനം – പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള...

കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും  ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ജൂൺ 27)  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട്...
- Advertisment -

Most Popular

- Advertisement -