Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsആലുവയിൽ ​​ട്രാക്ക്...

ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ: നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജവഹർ ബാൽ മഞ്ച് മെറിറ്റ് ഫെസ്റ്റ്

കടമ്മനിട്ട : അദ്ധ്യാപകരോടും മാതാപിതാക്കളോടുമുള്ള ആദരവും സ്നേഹവും നഷ്ടപ്പെടുന്നതാണ് വിദ്യാർത്ഥികളിലെ ഇന്നത്തെ മൂല്യച്യുതിക്ക് കാരണമെന്ന് കെ പി സി സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് തങ്ങളുടെ...

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...
- Advertisment -

Most Popular

- Advertisement -