പത്തനംതിട്ട : കോട്ടമുക്ക്- ആനചാരിക്കല്‍ (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി വാഹനങ്ങള്‍ പോകണം.
കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ ഒരു മാസത്തേയ്ക്ക് ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു.കുമ്പഴ- പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.






