കോട്ടയം : പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പരമാവധി പ്രായം 40 വയസ്സ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക് ഫോൺ: 9495999688, 9496085912.