Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeEducationഎസ്.സി എസ്.ടി...

എസ്.സി എസ്.ടി വിദ്യാർഥികൾക്ക് പരിശീലനം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.റ്റി.പി കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകും.

18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഓക്ടോബർ 3 ന് പരിശീലനം ആരംഭിക്കും. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഡി.റ്റി.പി കോഴ്സിന് ഡാറ്റാ എൻട്രിയോ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംങ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 28ന് വൈകിട്ട് 4.30നകം ആലുവ ഗവ. പ്രീ എക്സാമിനേഷൻ സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-02-2025 Nirmal NR-421

1st Prize Rs.7,000,000/- NV 627991 (ERNAKULAM) Consolation Prize Rs.8,000/- NN 627991 NO 627991 NP 627991 NR 627991 NS 627991 NT 627991 NU 627991 NW 627991 NX 627991...

കദളിമംഗലം ക്ഷേത്രം: ആയില്യം പൂജാ മഹോത്സവം നാളെ

തിരുവല്ല: തിരുവല്ല കദളിമംഗലം ക്ഷേത്രം വക സർപ്പക്കാവിൽ ആണ്ടുതോറും നടത്തിവരുന്ന ആയില്യം പൂജാ മഹോത്സവം ശനിയാഴ്ച (26) നടക്കും. നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും അഭിഷേകം നടത്തി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നാഗ...
- Advertisment -

Most Popular

- Advertisement -