മല്ലപ്പള്ളി : മഴയെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക് വീണു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടു കൂടിയുണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും മല്ലപ്പള്ളി സെക്ഷന്റെ പരിധിയിൽ മൂന്ന് 11 kv പോസ്റ്റുകളും 12 LT പോസ്റ്റുകളും ഒടിഞ്ഞത്. 35 സ്ഥലങ്ങളിൽ കമ്പി പൊട്ടിയതായും വിവരം ലഭിച്ചു. 40 ഓളം സ്ഥലത്ത് ലൈനിൽ മരം വീണു. 25 ഓളം സ്ഥലത്ത് പോസ്റ്റ് ചരിഞ്ഞ നിലയിലാണ്.
ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുവാക്കുഴി, ഈട്ടിക്കൽ പടി, ചെങ്ങരൂർ, ചേലക്കപ്പടി, ഇളപുങ്കൽ, പുതുശ്ശേരി, പൂവൻപാറ, പുല്ലുകുത്തി തുടങ്ങി നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തത്.
വൈദ്യുതി പുനഃസ്ഥാപിക്കുവാനും, ഗതാഗത തടസ്സങ്ങൾ നീക്കുവാൻ ഉള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മഴ തുടരുന്നതും, രാത്രിയായതും പ്രവർത്തനങ്ങളെ നേരിയ തോതിൽ ബാധിക്കുന്നുണ്ട്. വൈദ്യുതി വിതരണം സാധാരണ നിലയിൽ ആകാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരും.
ലൈനിൽ വീണ മരങ്ങൾ ഇനിയും മുറിച്ച് നീക്കാനുണ്ട്. കമ്പി പൊട്ടിയിട്ടുള്ള ട്രാൻസ്‌ഫോർമറുകളും പോസ്റ്റ് ഒടിഞ്ഞ ട്രാൻസ് ഫോർമാറുകളും ഓഫ് ചെയ്തു ശേഷം ബാക്കി ചാർജ് ചെയ്യുന്നതാണെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.






