Friday, April 11, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduടിക്കറ്റെടുക്കാതെ കയറിയത്...

ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം

കോഴിക്കോട്∙ മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മർദനം.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യത ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്.ആക്രമിച്ച തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം .ജനറൽ ടിക്കറ്റ് മാത്രം കയ്യിലുണ്ടായിരുന്ന യാത്രക്കാരൻ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ടി ടി ഇ ചോദ്യം ചെയ്യുകയും തർക്കത്തിനൊടുവിൽ ടി ടിഇയുടെ മൂക്കിന് ഇയാൾ ശക്തിയായി ഇടിക്കുകയായിരുന്നു.ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ഞപ്പിത്തം : ജാഗ്രത വേണം

സംസ്ഥാനത്ത്‌ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു . വെള്ളത്തിലൂടെയും...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍...
- Advertisment -

Most Popular

- Advertisement -