തെലങ്കാന : നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്കത്തിലെ ചെളി രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമായി അപകടം നടന്ന സ്ഥലം മൂടിക്കിടക്കുകയാണ്.ഒമ്പത് മീറ്റര്‍ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണെന്ന് തെലുങ്കാന മന്ത്രി പറഞ്ഞു. നാവികസേനയുടെ മറൈൻ കമാൻഡോകളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിൽ അപകടമുണ്ടായത്.രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.