Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ആംബുലൻസ്...

കൊട്ടാരക്കരയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മരണം

കൊട്ടാരക്കര : കൊട്ടാരക്കരയിൽ രോഗിയുമായിപ്പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു.അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.എംസി റോഡിൽ സദാനന്ദപുരത്തുവച്ച് രാത്രി 12 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസിൽ തമ്പിയുടെയും ശ്യാമളയുടെയും മക്കളുൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയിൽ നാലുപേരും ഉണ്ടായിരുന്നു.അടൂരിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും...

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -