കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടികുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ രണ്ട് ആനകളിടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്.
ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനിടെ വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി.ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടയില്‍പെട്ട് ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.