Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsആഢംബരക്കാർ നിയന്ത്രണം...

ആഢംബരക്കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ  ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവല്ല: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കുരിശുകവല മേരിഗിരി അരമനയ്ക്ക് സമീപം ആഢംബരക്കാർ നിയന്ത്രണം വിട്ട്  2 കാറിലും 3 ബൈക്കിലും ഇടിച്ച് രണ്ട്  പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളുടെ കാലിനും മറ്റൊരാളുടെ തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ആയിരുന്നു അപകടം.

കുരിശുകവല ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന  കാർ നിയന്ത്രണം വിട്ട് ലിയാസ് സൂപ്പർമാർക്കറ്റിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്യ്തിരുന്ന വാഹനങ്ങൾക്ക് എല്ലാം കേടുപാടുകൾ ഉണ്ടായി. അപകടത്തെ തുടർന്ന് അമ്പലപ്പുഴ – തിരുവല്ല റോഡിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി വാഹന  ഗതാഗതം പുന:സ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടി പൂജ എന്നിവ വിശേഷാൽ വഴിപാടായി നടക്കും. നാളെ രാത്രി 10ന് ഹരിവരാസനം...

മിഹിർ അഹമ്മദിന്റെ ആത്മഹത്യ : റാഗിംഗ് അല്ല കാരണമെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി : ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ റാഗിംഗ് അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം കുടുംബ പ്രശ്നമാണെന്നുമാണ് പുത്തുൻകുരിശ് പൊലീസിന്റെ റിപ്പോർട്ടിൽ...
- Advertisment -

Most Popular

- Advertisement -