ആലപ്പുഴ : ആലപ്പുഴ – അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 75 (പറവൂര്‍ ഗേറ്റ്), ലെവല്‍ ക്രോസ് നമ്പര്‍ 80 (വിയാനപ്പള്ളി ഗേറ്റ്) വഴി പോകണം.
ആലപ്പുഴ – അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 81 (പുന്നപ്ര ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ വൈകീട്ട്6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) വഴി പോകണം.