പാലക്കാട് : വാളയാറില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്.വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബത്തിലെ 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് .






