മാവേലിക്കര: ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെ രണ്ടിന് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടി അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.






