Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളികളുടെ ആനുകൂല്യങ്ങൾ...

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ  സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ് –  തോമസ് ജോസഫ്

തിരുവല്ല: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് യൂ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആരോപിച്ചു.  യൂ. ടി. യൂ. സി യുടെ ആഭിമുഖ്യത്തിൽ തിരുവല്ല യിൽ സംഘടിപ്പിച്ച മെയ്‌ ദിന റാലിയുടെ സമാപനം കുറിച്ച് കൊണ്ട് നടന്ന സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.                                   

ജില്ലാ പ്രസിഡന്റ്‌ കെ. പി. മധുസൂദനൻ പിള്ളയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ പി. ജി. പ്രസന്നകുമാർ, അഡ്വ. ജോർജ് വർഗീസ്, പെരിങ്ങര രാധാകൃഷ്ണൻ, പി. കെ. കുട്ടപ്പൻ, അംബിക സോമരാജൻ, കെ. പി. സുധീർ, എം. മോഹനചന്ദ്രൻ, പി. കെ. വിൽ‌സൺ, എസ്. നാരായണ സ്വാമി, വത്സമ്മ ടീച്ചർ, ജിജി കാറ്റോടു, അനിൽകുമാർ കവിയൂർ,മാത്യു വർഗീസ്, ജിത്തു മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി...

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ്

പത്തനംതിട്ട: ഈ മാസം 10 വരെ പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെഷ്യല്‍സ്...
- Advertisment -

Most Popular

- Advertisement -