പന്തളം: പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ കെ ആർ രവി ബിജെപിയിൽ ചേരുന്നു. അംഗത്വം സ്വീകരിക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത് പോകുമെന്ന് രവി ദേശം ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു.
കാല്‍നൂറ്റാണ്ടായി പന്തളം പഞ്ചായത്തിലും തുടര്‍ന്ന് നഗരസഭയിലും യു ഡി എഫ് പ്രതിനിധിയായിരുന്നു കെ ആര്‍ രവി. കഴിഞ്ഞ ഡിസംബറില്‍ പന്തളം നഗരസഭയില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ സുശില സന്തോഷിനും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രമ്യയ്ക്കും എതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യുഡിഎഫുമായി രവി അകല്‍ച്ചയിലായിരുന്നു.






