Sunday, April 13, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ  യുഡിഎഫിന്...

കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണ് – രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തിൽ  യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വിറളിപിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ നടന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഇത് മുഖ്യമന്ത്രിയെ ഏറെ അസ്വസ്ഥനാക്കുന്നു. മുഖ്യമന്ത്രി ഇപ്പോൾ കോൺഗ്രസിനെതിരെയും രാഹുൽഗാന്ധിക്ക് എതിരെയും മാത്രമേ സംസാരിക്കാറുള്ളു. മോദിയുടെയും അമിദ്ഷായുടെയും പേര് എടുത്തുപറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഎം പിണറായി വിജയനെ അനുവദിച്ച് നൽകിയിരിക്കുന്നത്. കേരളത്തിൽ ബിജെപിയുമായി ചേർന്നു നിന്ന് കോൺഗ്രസിനെ തകർക്കുക എന്ന അജണ്ഡയുമായാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് സ്വർണകടത്തിലും മാസപ്പടിയിലും അന്വേഷണം ഇല്ലാത്തത്. പിടിക്കപ്പെട്ട കള്ളനെപോലെയാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ മുന്നു മാസമായി സിഎഎയുടെ പേര് പറഞ്ഞ് വോട്ടു തട്ടാനുള്ള ശ്രമമാണ് നടത്തുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സിഎഎ ഉൾപ്പെടെ കഴിഞ്ഞ 10 വർഷമായി നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന എല്ലാ കരിനിമയങ്ങളും റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ...

Kerala Lotteries Results : 01-01-2025 Fifty Fifty FF-123 

1st Prize Rs.1,00,00,000/- FF 379675 (PALAKKAD) Consolation Prize Rs.8,000/- FA 379675 FB 379675 FC 379675 FD 379675 FE 379675 FG 379675 FH 379675 FJ 379675 FK 379675...
- Advertisment -

Most Popular

- Advertisement -