Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ പണിമുടക്കിന്...

ദേശീയ പണിമുടക്കിന് യുഡിഎഫ് പിന്തുണ – എം.എം. ഹസ്സൻ

തിരുവനന്തപുരം : മേയ് 20 ന് ഐ എൻ ടി യു സി ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണന്നും പണിമുടക്കു ദിവസം യുഡിഎഫ് കരിദിനമായി ആചരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ അറിയിച്ചു.

ഐഎൻടിയുസിയുടെ 78-ാമത് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം തലസ്ഥാനത്ത് കനകക്കുനന്നിൽ സംഘടനയുടെ കേരളത്തിലെ സ്ഥാപക നേതാവ് ലീഡർ കെ. കരുണാകരൻ സ്ക്വയറിൽ സ്ഥാപകദിന ജ്വാല തെളിയിച്ച് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഷു – ഈസ്റ്റർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം : 2025 വിഷു - ഈസ്റ്റർ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി  ഏപ്രിൽ  22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. കേരളത്തിലെ വിവിധ...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം...
- Advertisment -

Most Popular

- Advertisement -