കൊച്ചി : യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്ന യുഡിഎഫ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നേക്കാം എന്നതിനപ്പുറം, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറും. ഇന്‍ഫ്‌ലുവന്‍സേഴ്‌സും പതിറ്റാണ്ടുകളായി ഇടതുപക്ഷ സഹയാത്രികരായി പ്രവര്‍ത്തിക്കുന്നവരും ഈ പ്ലാറ്റ്‌ഫോമിലുണ്ടാകും. അവര്‍ ഇടതുപക്ഷത്തോട് ഗുഡ്‌ബൈ പറഞ്ഞ് യുഡിഎഫിലേക്കെത്തും. വിഡി സതീശന്‍ പറഞ്ഞു.
ഇപ്പോഴുള്ളത് ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനേക്കാള്‍ നന്നായി അവര്‍ സ്വപ്‌നം കാര്യങ്ങള്‍ നടപ്പാക്കാനുള്ള മുന്നണി യുഡിഎഫാണെന്ന ഉറപ്പ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നോ ഇന്നലെയോ അല്ല കുറേ മാസങ്ങളായി അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. മാനിഫെസ്റ്റോ തയ്യാറാക്കുന്നതില്‍ അടക്കം അവരുടെ കൂടി പങ്കാളിത്തമുണ്ട്. അവര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അത് സസ്‌പെന്‍സാണ്.
പി വി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖര്‍ നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കു. മെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
എല്ലാവരും നിരുപാധികമായിട്ടാണ് യുഡിഎഫില്‍ ചേരാന്‍ മുന്നോട്ടു വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരടക്കമുള്ളവരുമായും ചര്‍ച്ച നടത്തും. മറ്റൊരു പാര്‍ട്ടിയുമായും യുഡിഎഫ് ചര്‍ച്ച നടത്തുന്നില്ല. ജനുവരി 15 ന് മുമ്പ് മുന്നണി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നാണ് ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുെമെന്നും വി ഡി സതീശൻ പറഞ്ഞു.






