കീവ് : റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചു പിടിച്ചതായി യുക്രെയ്ൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കുപിയാൻസ്ക് സന്ദർശിച്ച ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. യുദ്ധക്കളത്തിലെ വിജയങ്ങൾ ഉക്രെയ്‌നിന്റെ നയതന്ത്ര നിലപാടിനെ ശക്തിപ്പെടുത്തുന്നുവെന്ന് സെലെൻസ്കി പറഞ്ഞു. എന്നാൽ, നഗരം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യ അവകാശപ്പെടുന്നത് .






