കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. കൈകാലുകൾ ചലിപ്പിച്ചുവെന്നും എന്നാൽ വെന്‍റിലേറ്റർ സൗകര്യം കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു