ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം ജയകുമാർ, പി.കെ ഗോപി പാലപ്ര , മനു കുഞ്ഞൻ, ക്യാപ്റ്റൻ സജിഷ് കെ ആർ, അജിത്ത് കുമാർ, ഗണേഷ് കുമാർ നന്ദനം, പിസി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.