Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഅമ്മാവൻ അനന്തിരവനെ...

അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു

ആറന്മുള : അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ അമ്മാവനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.

കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വർഗീസിന് (35) നേരെയാണ് അമ്മാവനും അയൽവാസിയുമായ ബിജു വർഗീസ് (53) ആസിഡ് പ്രയോഗിച്ചത്. വർഗീസും ബിജുവും കൂലിപ്പണിക്കാരാണ്. ഒരുമിച്ചിരുന്നു മദ്യപിക്കുന്ന ശീലവും ഇരുവർക്കുമുണ്ട്.

ഇന്ന് പുലർച്ചെ 4 ന് കടമ്മനിട്ടയിൽ  മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെടുകയും ബിജു വീട്ടിൽ നിന്ന് ആസിഡ് കൊണ്ടു വന്നു വർഗീസിൻ്റെ മുഖത്തും ശരീരത്തും ഒഴിച്ചത്. വർഗീസിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളലേറ്റത് രൂക്ഷമായതിനാലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല: അടുത്ത ആഴ്ച മുതൽ  നിലവിൽ വരും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ  വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും. അക്കാദമിക്ക് കലണ്ടർ...

മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു

മുംബൈ : താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം .12 ഓളം യാത്രക്കാരാണ് ഓടുന്ന ട്രെയിനിൽ...
- Advertisment -

Most Popular

- Advertisement -