തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ. ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവനിലായിരുന്നു പൊങ്കാല സമർപ്പിച്ചത്. ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല അര്‍പ്പിച്ചത്.
രാവിലെ ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.
തോറ്റംപാട്ടിലെ ദാരിക വധം ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു പ്രധാന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ അഡ്വ വി വി രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തു.






