Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഉത്രാടക്കിഴി കൈമാറി

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി കളക്ടർ ജോൺ വി. സാമുവൽ ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി സർക്കാർ പ്രതിനിധിയായ കോട്ടയം ജില്ലാ കളക്ടർ കൈമാറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.

കോട്ടയം തഹസീൽദാർ എസ് എൻ അനിൽ കുമാർ, കോട്ടയം വില്ലേജ് ഓഫീസർ എം. നിയാസ് എന്നിവർ പങ്കെടുത്തു.കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി . കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1001 രൂപയായി വർധിപ്പിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ; സംഘർഷം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -