തിരുവല്ല: ഉത്രമേൽ ദേവി വിലാസം 2265- നമ്പർ എൻ എസ് എസ് കരയോഗം വിശേഷാൽ പൊതുയോഗവും മുതിർന്ന കരയോഗങ്ങളെ ആദരിക്കലും നടത്തി. ഗോപിനാഥൻ നായർ കൊട്ടാരപ്പാട്ട്, രവീന്ദ്രൻ നായർ മംഗലശ്ശേരിൽ, പരമേശ്വര കുറുപ്പ് പറമ്പത്ത്, സദാശിവൻ നായർ കിഴക്കേ വേഴക്കൊമ്പിൽ, പത്മനാഭപിള്ള ഉദയം പേരൂർ, വിക്രമൻപിള്ള ചേരിയിൽ, ഓമനയമ്മ നെടുംന്താനത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
കരയോഗം പ്രസിഡന്റ് വി കെ മുരളിധരൻ നായർ വല്ലത്ത്, സെക്രട്ടറി മനോജ് കുമാർ പഴൂർ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി.