ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.
അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യത്തോട് വളരെ അനുഭാവപൂർവമാണ് ജോർജ് കുര്യൻ പ്രതികരിച്ചത്. തിരുവനന്തപുരത്തെ ആദ്യ സന്ദർശനവേളയിൽ തന്നെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തുമെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയെന്നും വി മുരളീധരൻ അറിയിച്ചു .