ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസംഗീർത്തന സോപാനം) ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് പ്രത്യേക പന്തലിൽ ആരംഭിച്ചു.
കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 23 വരെ രാവിലെ 10 മുതൽ 1:30 വരെ 52 കരകളിൽ നിന്ന് എത്തുന്നവർ വഞ്ചിപ്പാട്ട് അവതരിപ്പിക്കും. 10 മിനിറ്റ് കൊണ്ട് ബാലലീല, ഭീഷ്മപർവ്വം, രാമായണം തുടങ്ങിയവയിൽ നിന്നും മത്സരത്തിന് പാട്ടുകൾ തിരഞ്ഞെടുക്കും.
ചടങ്ങിൽ ഡോ. എ. മോഹനാക്ഷൻ നായർ മുഖ്യപ്രഭാഷണം നടത്തി, നിർവഹണ സമിതി അംഗം മാലക്കര രവീന്ദ്രൻ നായർ , എം.കെ. ശശികുമാർ, പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ, കെ.എസ്. സുരേഷ്, അജയ് ഗോപിനാഥ്, സജീവ് കുമാർ, അനുപ് ഉണ്ണിയകൃഷ്ണൻ , കൃഷ്ണകുമാർ ബി, അജി .ആർ. നായർ എന്നിവർ പ്രസംഗിച്ചു