ആറന്മുള : പള്ളിയോട സേവാ സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് കിഴക്കൻ മേഖല ടീം അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
നാളെ (21) മധ്യമേഖലയും 22ന് പടിഞ്ഞാറൻ മേഖലയും മത്സരത്തിൽ പങ്കെടുക്കും. 23ന് രാവിലെ ഫൈനൽ മത്സരം നടത്തും. ഒന്നാം സ്ഥാനം നേടുന്നവർക്ക് വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സുവർണ്ണ ട്രോഫിയും 25000 രൂപയും പാരിതോഷികമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും സമ്മാനം നൽകും.
ഇന്ന് നടന്ന യോഗത്തിൽ പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എക്സി. കമ്മിറ്റി അംഗങ്ങളായ ശശികുമാർ, രവീന്ദ്രൻ നായർ, സുരേഷ് കുമാർ, കെ ആർ സന്തോഷ്, വിജയ കുമാർ പി, പാർത്ഥസാരഥി പിള്ള, അജി ആർ. നായർ, അനൂപ് ഉണ്ണികൃഷ്ണൻ, മുരളി ജി. പിള്ള, ഡോ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.