Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsവാഹനം ജനക്കൂട്ടത്തിലേക്ക്...

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി : അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

തിരുവനന്തപുരം:വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മക്കും മകൾക്കും ​ദാരുണാന്ത്യം.പേരേറ്റിൽ സ്വദേശിയായ രോഹിണി(56), മകൾ അഖില(21) എന്നിവരാണ് മരിച്ചത്.ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു ഇവർ.

ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം.വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റ 2 പേരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ വാഹനത്തിലെ ഡ്രൈവർ ഇറങ്ങിയോടി. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ചു : നടന് 136 വർഷം കഠിനതടവ്

ഈരാറ്റുപേട്ട : സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ്...

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

തേനി : തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ...
- Advertisment -

Most Popular

- Advertisement -