തിരുവല്ല: എം സി റോഡിൽ കുറ്റൂർ ആറാട്ടുകടവിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.30 ന് ആയിരുന്നു സംഭവം. കുറ്റൂരിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ വാഗൺ ആർ കാറും മാരുതി ഓൾട്ടോ യും ആദ്യം കൂട്ടിയിടിച്ചത്.
ഈ സമയത്ത് എതിർദിശയിൽ നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യ്തതോടെ പിന്നാലെ വന്ന മാരുതി ബലനോ , മാരുതി ജിമ്മി, ഇന്നോവ എന്നി മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിച്ച വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവല്ല പോലിസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.