ചങ്ങനാശേരി : വൈഷ്ണവ പണ്ഡിതൻ വേലുകുടി കൃഷ്ണൻ സ്വാമികൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തി.അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ എത്തിയ സ്വാമികളെ പഞ്ചദിവ്യ ദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ഈശ്വര ശർമ്മ പൂർണ്ണ കുംഭം നൽകി വരവേൽക്കുകയും ചെയ്തു
വൈഷ്ണവ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തിയ 600ഓളം വിശ്വാസികൾക്ക് തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിന്റെ പൗരാണികതയെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും സ്വാമികൾ പ്രഭാഷണം നടത്തി. തുടർന്ന് ഗോശാല സന്ദർശിച്ച് പൂജാകർമ്മങ്ങളിൽ പങ്കെടുക്കുകയും
അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിലേക്ക് സംഭാവനയും നൽകുകയും ചെയ്താണ് വേലുകുടി കൃഷ്ണൻ സ്വാമികൾ മടങ്ങിയത്.
സത്ര സമിതി കൺവീനർ വിനോദ് നായർ, സത്ര സമിതി അംഗങ്ങളായ ശ്രീകുമാർ. ജി, ഗോപകുമാർ, അനിൽവാസ്, പി കെ പ്രസാദ് എന്നിവർ പങ്കെടുത്തു.