ആലപ്പുഴ : ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിന്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായല്‍സംരക്ഷണ പ്രവര്‍ത്തനം നടത്തണം. വേമ്പനാട് കായലിലും കരയിലും മാറ്റം ഉണ്ടാക്കാന്‍ ആലപ്പുഴയൊന്നാകെ മുന്നിട്ടിറങ്ങുന്ന ഈ ജനകീയ കാമ്പയിനിലൂടെ കഴിയും. വേമ്പനാട് കായല്‍ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും എംഎല്‍ പറഞ്ഞു.
എച്ച് സലാം എംഎല്‍എ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു.