വാഷിംഗ്‌ടൺ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു .വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച മെഡൽ ട്രംപിന് സമ്മാനിച്ചത്. നൊബേൽ സമ്മാനം മരിയ തനിക്കു നൽകിയതായി ഡോണൾഡ് ട്രംപും സമൂഹമാധ്യമത്തിൽ സ്ഥിരീകരിച്ചു .
വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനിച്ചതെന്ന് മച്ചാഡോ മാധ്യമങ്ങളോട് പ്രതികരിച്ചു .എന്നാൽ, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.






