തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വര്ഷം നീണ്ട മാധ്യമ പ്രവർത്തനത്തിൽ ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ്, പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചു .മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു.
നവഭാരതം പത്രം ഉടമ എ.കെ.ഭാസ്കറിന്‍റെയും മീനാക്ഷിയുടെയും മകനായി 1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണ് അദ്ദേഹം ജനിച്ചത്.1952 ൽ ദ് ഹിന്ദുവിൽ ട്രെയിനിയായി ചേർന്നുകൊണ്ടാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.2014 -ൽ കേരള സർക്കാരിന്‍റെ സ്വദേശാഭിമാനി–കേസരി മാധ്യമ പുരസ്കാരം ലഭിച്ചു.ഭാര്യ: പരേതയായ രമ. മകൾ മാധ്യമപ്രവർത്തകയായിരുന്ന ബിന്ദു ഭാസ്കർ ബാലാജി 2019 ൽ അന്തരിച്ചു.