Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനുവരിയിൽ 5000...

ജനുവരിയിൽ 5000 പേർക്ക് തൊഴിൽ : വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ തുറന്നു നൽകുന്ന വിജ്ഞാന ആലപ്പുഴ പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ റിസോഴ്സ് പെഴ്സൺമാർക്കുള്ള പരിശീലന പരിപാടി മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജനുവരിയിൽ നടത്തുന്ന തൊഴിൽമേളയിലൂടെ 5000 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്താകെയുള്ള തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ തൊഴിലന്വേഷകരുടെ പട്ടിക തയ്യാറാക്കുന്നതിനും കഴിയുന്ന വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.ഇതിലേക്ക് ഉദ്യോഗാർഥികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് റിസോഴ്സ് പെഴ്സൺമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർഥിയുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിനും അവർക്ക് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും.

കീ റിസോഴ്സ് പെഴ്സൺ, പ്രൊഫഷണൽ റിസോഴ്സ് പെഴ്സൺ എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റിസോഴ്സ് പെഴ്സൺമാർ ഉണ്ടാകും.ജില്ലാതല റിസോഴ്സ് പെഴ്സൺമാർക്കുള്ള പരിശീലന പരിപാടിയിൽ എച്ച് സലാം എം എൽ എ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം : തൊഴിൽ വകുപ്പ് സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ...

മോട്ടോർ വാഹന വകുപ്പ് ഇ ചെല്ലാൻ അദാലത്ത് ഏപ്രിൽ 2ന്

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ ആർ ടി ഓഫീസിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വാഹനങ്ങൾക്കെതിരെ ചുമത്തപ്പെട്ട ഇ ചെല്ലാനുകളിൽ...
- Advertisment -

Most Popular

- Advertisement -