ന്യൂഡൽഹി : വിവാദമായ വിസ്മയ സ്ത്രീധനപീഡന കേസിൽ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി .കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചു.കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച പത്തു വർഷം തടവുശിക്ഷ റദ്ദാക്കണമെന്ന് കാണിച്ച് കിരണ്‍ കുമാർ കേരള ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീലില്‍ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.