തിരുവല്ല : വി.എസ്.എസ് തിരുവല്ല യൂണിയന്റെ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.പ്രസിഡന്റ് അനിൽകുമാർ വളഞ്ഞവട്ടം, സെക്രട്ടറി ശിവരാമൻ ആചാരി കടപ്ര, ട്രഷറർ രവീന്ദ്രൻ നെടുംമ്പ്രം,സംസ്ഥാന പ്രതിനിധി സുനിൽകുമാർ നിരണം എന്നിവരെ തിരഞ്ഞെടുത്തു.വി.എസ്.എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അജിത്, ട്രഷറർ അശോകൻ പമ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്.
