Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsജലനിരപ്പ് ഉയരാൻ...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദേശം

പത്തനംതിട്ട: മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ഉളളതിനാൽ  ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കേണ്ടതാണ്.  ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിത അളവിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.

ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും  ജാഗ്രതാ പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോമസ് ഐസക്കിന് സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് താക്കീത്

പത്തനംതിട്ട : പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നാണ് താക്കീത് .കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന്...

അതിതീവ്ര മഴ : അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് ; 11 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട്.പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -