പത്തനംതിട്ട : അച്ചൻ കോവിലാറ്റിൽ കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം ജല അതോറിറ്റി നിർത്തിവച്ചു. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണിത്. ആറ്റിൽ നിന്ന് മീൻ പിടുത്തത്തിനായി ആരോ നഞ്ച് കലക്കിയെന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പമ്പിങ് നിർത്തി വച്ചത്.
ഓമല്ലൂർ മുള്ളനിക്കാട് ഭാഗത്ത് ആറ്റിലാണ് കഴിഞ്ഞ രാത്രിയിൽ് നഞ്ച് കലക്കിയെന്ന വിവരം ജല അതോറിറ്റിയ്ക്ക് ലഭിച്ചത്. ഓമല്ലൂർ ഭാഗത്ത് അച്ചൻ കോവിലാറ്റിൽ ചില ഇടങ്ങളിൽ മീനുകൾ ചത്തു പൊങ്ങിയിട്ടുമുണ്ട്. പരിശോധനയ്ക്കായി ആറ്റിൽ നിന്ന് ജല അതോറിറ്റി അധികൃതർ വെള്ളം ശേഖരിച്ചു. പത്തനംതിട്ട പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരുന്നു