വയനാട് /പാലക്കാട് /തൃശ്ശൂർ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും വിജയം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നു.പാലക്കാട് രാഹുലിന് 18724 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ഭൂരിപക്ഷം 12122 വോട്ടുകളാണ് .
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ എൻ ഡി എ യ്ക്ക് വൻ ലീഡാണ് .ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു .